Thursday, May 2, 2024
keralaNews

മകന്റെ വേര്‍പാടില്‍ മനനൊന്ത് അമ്മ ജീവനൊടുക്കി

കായംകുളം: മകന്റെ അപകടമരണത്തിന് പിന്നാലെ അമ്മ തൂങ്ങിമരിച്ചു.കായംകുളം ഫയര്‍ സ്റ്റേഷനു സമീപം സിത്താരയില്‍ അഡ്വ. ഷഫീക് റഹ്‌മാന്റെ ഭാര്യയും മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഇഎന്‍ ടി വിഭാഗം ഡോ. മെഹറുന്നിസ(48)യാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിത്.എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മകന്‍ ബെന്യാമിന്‍ ഇന്നലെ കാനഡയില്‍ കാറപകടത്തില്‍ മരിച്ചിരുന്നു.മകന്റെ മരണ വിവരമറിഞ്ഞതു മുതല്‍ കടുത്ത മനോവിഷമത്തിലായിരുന്നു ഡോ. മെഹറുന്നീസ.മകന്‍ പോയതിനാല്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി സുഹൃത്ത് പറയുന്നു.തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയപ്പോഴാണ് ജീവനൊടുക്കിയത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കായംകുളം പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു.
പോസ്റ്റ്മോര്‍ട്ടം നടപടിക്കു ശേഷം മൃതദേഹം വീട്ടുകാര്‍ക്കു വിട്ടുനല്‍കും.