Tuesday, May 21, 2024
HealthkeralaNews

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പുതുക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറങ്ങി.

സംസ്ഥാനത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പുതുക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറങ്ങി.ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ലഭിക്കേണ്ട അലവന്‍സുകള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡോക്ടര്‍മാര്‍ നേരത്തെ സമരം നടത്തിയിരുന്നു. ശമ്പളം വര്‍ധിപ്പിക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം 10 ന് സമരം പിന്‍വലിച്ചത്.മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശ്ശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, കൊവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടരുകയാണെന്ന് സംഘടനകള്‍ ആരോപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകമാണ് വേതനം വര്‍ധിപ്പിച്ചുള്ള ഉത്തരവ് പുറത്ത് വന്നത്.