Wednesday, May 15, 2024
keralaNews

കുമ്പനാട് വാഹന അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.

പത്തനംതിട്ട:കുമ്പനാട് വാഹന അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്‍,വാര്യാപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.30നാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇരുവരെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓതറയിലെ സോളര്‍ പ്ലാന്റ് കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ഓതറയില്‍നിന്ന് ഇലന്തൂരിലേക്ക് പോകുന്നതിനിടെയായാണ് അപകടമുണ്ടായത്.