Tuesday, May 7, 2024
EntertainmentkeralaNews

ഭീഷണിപ്പെടുത്തി അപമാനിച്ചു, മഞ്ജുവാര്യരുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടി മഞ്ജുവാര്യരുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു.                                                 

എന്നാല്‍ യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.കൊച്ചി എളമക്കര പോലീസിന്റെ നടപടി. തുടര്‍ച്ചയായി സമൂഹമാദ്ധ്യമം വഴി അപമാനിച്ചുവെന്നും തന്നെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും മഞ്ജു നല്‍കിയ മൊഴിയില്‍ പറയുന്നു.

കുറെകാലമായി തുടര്‍ന്നിരുന്ന ശല്യം പിന്നീട് ഭീഷണി സ്വരത്തിലേക്ക് മാറാന്‍ തുടങ്ങിയപ്പോഴാണ് താന്‍ പരാതിപ്പെട്ടതെന്നും മഞ്ജു പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ ഒരു സംവിധായകനാണെന്നാണ് സൂചന.

അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിയുടെ പേര് വെളിപ്പെടുത്താത്തതെന്ന് പോലീസ് പറയുന്നു. കേസിന്റെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.