Monday, April 29, 2024
keralaNewspolitics

പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് ആവര്‍ത്തിച്ച് മാണി സി. കാപ്പന്‍.

പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി. കാപ്പന്‍. ജോസ്.കെ.മാണി ഇടത് മുന്നണിയിലേക്ക് വരുന്നതുമായി സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കെ.എം മാണിക്ക് പാല ഭാര്യയായിരുന്നെങ്കില്‍ തനിക്ക് ചങ്കാണ്. ജോസിനെയും പാര്‍ട്ടിയേയും മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍ പാലാ വിട്ടുനല്‍കിയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും എന്‍സിപി തയാറല്ല. പാലായില്‍ ഇപ്പോള്‍ മാണിയല്ല എംഎല്‍എ. വൈകാരിക ബന്ധം പറഞ്ഞ് ആരും വരണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ സീറ്റ് ആര്‍ക്ക് വേണമെന്നും കാപ്പന്‍ ചോദിച്ചു.