Friday, May 3, 2024
Local NewsNews

ഭരണിക്കാവ് 183  ദേശീയപാത;  പുതിയ അലൈൻമെൻറ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പരാതി 

എരുമേലി: ദേശീയപാത 183പ്പെട്ട കണമല – എരുമേലി –  മുണ്ടക്കയം പാതയുടെ പുതിയ അലൈൻമെൻറ് പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പേരുർത്തോട് നിവാസികൾ അധികാരികൾക്ക് നിവേദനം നൽകിയത്.

പാത കടന്നുവരുന്ന  മഞ്ഞളരുവി മുതൽ  പേരുർത്തോട് വരെയുള്ള റോഡ് നിർമ്മാണത്തിനെതിരെയാണ്  നാട്ടുകാർ പരാതി നൽകിയിരിക്കുന്നത് . മഞ്ഞളരുവി പാലം കയറി ഒരു കിലോമീറ്റർ മീറ്റർ കടന്ന്  പേരൂർതോട്ടിലെത്തി  വീണ്ടും പാലം നിർമ്മിച്ച്  എതിർവശത്തുകൂടി പോകാനാണ് അലൈൻമെൻറ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ മഞ്ഞളരുവിയിൽ നിന്നും സ്വകാര്യവ്യക്തിയുടെ  റബ്ബർ എസ്റ്റേറ്റിന്റെ അതിർത്തിയായ   തോടിന് സമ്മാനമായി റോഡ് നിർമിച്ചാൽ പുതിയ പാലം നിർമ്മാണം ഒഴിവാക്കുന്നതിനോടൊപ്പം  പേരുർ ത്തോട്ടിലെ നിരവധി വീടുകൾ സംരക്ഷിക്കാനാകുമെന്നും നാട്ടുകാർ പറഞ്ഞു. സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റ്  ഒഴിവാക്കുന്നതിനായാണ്  പുതിയ പാലം നിർമ്മിച്ചും – വീടുകൾ പൊളിച്ചും  റോഡ് നിർമ്മിക്കാൻ അലൈമെന്റ്  ഉണ്ടാക്കിയതെന്നും നാട്ടുകാർ പറയുന്നു .

നേരത്തെ തയ്യാറാക്കിയ അലൈൻമെൻറ് ഒഴിവാക്കി ലക്ഷങ്ങൾ നഷ്ടം വരുന്ന ആറാമത്തെ  അലൈൻമെന്റാണ് ഇപ്പോൾ എടുക്കാൻ തീരുമാനിച്ചതെന്നും ഇവർ പറഞ്ഞു . പേരൂർത്തോട്  തോടിന് കുറുകെയുള്ള പുതിയ പാലം നിർമ്മാണം ഒഴിവാക്കാക്കാനും നിരവധി വീടുകൾ പൂർണമായും അതിൽ കൂടുതൽ വീടുകൾ ഭാഗികമായും നഷ്ടപ്പെടുന്ന  പുതിയ അലൈൻമെൻറ്  ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് . പത്തനംതിട്ട എംപി ആന്റോ ആൻറണി, പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മരാമത്ത് ഉന്നതതല ഉദ്യോഗസ്ഥർ എന്നിവർക്കും പരാതി നൽകി.പൊതു പ്രവർത്തകനായ  പ്രകാശ്  പുളിക്കലിന്റെ  നേതൃത്വത്തിൽ ഷാജിമോൻ തോട്ടുവായിൽ, സിനോയ് തോമസ് കണ്ണാട്ടു കുന്നേൽ, ജയകുമാർ വടക്കേ പുരയ്ക്കൽ, രാജേന്ദ്രൻ പിള്ള തെങ്ങുംതോട്ടത്തിൽ എന്നിവരുടെ സംഘമാണ്  നിവേദനം നൽകിയത് .