Friday, May 3, 2024
keralaNews

ബ്രിട്ടനില്‍ നിന്ന് കേരളത്തിലേക്ക് വന്ന എട്ട് പേര്‍ക്ക് കൊറോണ പോസിറ്റീവ് ആയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി.

ബ്രിട്ടനില്‍ നിന്ന് കേരളത്തിലേക്ക് വന്ന എട്ട് പേര്‍ക്ക് കൊറോണ പോസിറ്റീവ് ആയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. അവര്‍ക്ക് ബാധിച്ച വൈറസ് ജനിതക മാറ്റം സംഭവിച്ച താണോ എന്ന് പരിശോധിക്കാന്‍ പൂനെയിലേക്ക് അയിച്ചിട്ടുണ്ട്.വിമാനത്താവളങ്ങളില്‍ അടക്കം ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.കൊറോണ വൈറസിന് ജനിതക മാറ്റം വരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.അതിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ വ്യക്തമാകാനുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സംസ്ഥാനത്ത് കൊറോണ കേസുകളില്‍ വര്‍ധന ഉണ്ട്. എന്നാല്‍ ഉണ്ടാവുമെന്ന് കരുതിയത്ര വര്‍ധനയില്ല. കേരളത്തില്‍ മരണ നിരക്ക് കൂടിയിട്ടില്ല. ഷിഗല്ലയുടെ പശ്ചാത്തലത്തില്‍ ഭീതി ആവശ്യമില്ല, ശുചിത്വം പാലിക്കുക മാത്രമാണ് ചെറുക്കാനുള്ള വഴിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.