Tuesday, May 14, 2024
keralaNewspolitics

ബോംബ് സ്ഫോടനം സിപിഐഎമ്മുമായി യാതൊരു ബന്ധവുമില്ല; പി ജയരാജന്‍

പാനൂര്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പി ജയരാജന്‍. പാനൂര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് പി ജയരാജന്‍. ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിലോ – സുഹൃത്ത് ബന്ധത്തിന്റെ അടിസ്ഥാനത്തിലോ ആരെങ്കിലും മരിച്ചവരുടെ വീട്ടില്‍ പോയിട്ടുണ്ടെങ്കില്‍ സിപിഐഎം എന്തിനാണ് മറുപടി പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണെന്ന് പി ജയരാജന്‍ പറഞ്ഞു.

സ്‌ഫോടനം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഒരു ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ വെച്ചാണ് സ്‌ഫോടനെ നടന്നതെന്നും അദ്ദേഹം പറയുന്നു. വീടിന്റെ ഉടമസ്ഥനായ ബിജെപി പ്രവര്‍ത്തകനാണ് പരിക്കേറ്റവരെല്ലാം സിപിഐഎം പ്രവര്‍ത്തകനാണെന്ന് പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാനൂര്‍ ഏരിയ കമ്മിറ്റിയംഗം സുധീര്‍കുമാര്‍, പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ അശോകന്‍ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്.

പാനൂര്‍ കൈവേലിക്കല്‍ മുളിയത്തോട് സ്വദേശി വിനീഷിന്റെ വീടിന് സമീപം നിര്‍മ്മാണത്തില്‍ ഇരിക്കുന്ന മറ്റൊരു വീടിന്റെ ടെറസിലായിരുന്നു ബോംബ് സ്ഫോടനമുണ്ടായത്.പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നതായി വാര്‍ത്ത വന്നിരുന്നു. ഇതിലായിരുന്നു പി ജയരാജന്റെ പ്രതികരണം.