Tuesday, May 7, 2024
indiaNews

ബോംബ് ഭീഷണിയെ തുടര്‍ന്ന് താജ്മഹല്‍ താല്‍ക്കാലികമായി അടച്ചു.

ഇന്ത്യയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികളെയും തദ്ദേശീയരായ വനോദ സഞ്ചാരികളെയും ഏറ്റവും അധികം ആകര്‍ഷിക്കുന്ന സ്മാരകങ്ങളില്‍ ഒന്നാണ് താജ്മഹല്‍. പ്രതിവര്‍ഷം കോടിക്കണക്കിന് വിനോദ സഞ്ചാരികളാണ് താജ്മഹല്‍ സന്ദര്‍ശിക്കുന്നതിനായി എത്തുന്നത്.അതേസമയം, പ്രണയസ്മാരകമായി നിലകൊള്ളുന്ന ഈ കുടീരം വ്യാഴാഴ്ച താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. താജ്മഹലിന്റെ പരിസരത്ത് ചില സ്‌ഫോടക വസ്തുക്കള്‍ വച്ചിട്ടുണ്ടെന്ന് ഉത്തര്‍ പ്രദേശ് പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആയിരുന്നു ഇത്. ഉത്തര്‍ പ്രദേശ് പൊലീസിന്റെ 112 എന്ന എമര്‍ജന്‍സി നമ്ബറിലേക്കാണ് ഭീഷണി ഫോണ്‍ കോള്‍ എത്തിയത്. ഭീഷണി ഫോണ്‍ വന്നതിനെ തുടര്‍ന്ന് സുരക്ഷ ഏജന്‍സികള്‍ താജ്മഹലില്‍ തിരച്ചില്‍ ആരംഭിച്ചു. താജ്മഹലിന് ഉള്ളില്‍ ചില സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഫോണ്‍ വിളിച്ച ആള്‍ പൊലീസിനോട് പറയുകയായിരുന്നു.താജ്മഹലിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന യുപി പൊലീസും സിഐഎസ്എഫും ഉടന്‍ തന്നെ എല്ലാ വിനോദ സഞ്ചാരികളെയും ഒഴിപ്പിച്ചു തിരച്ചില്‍ നടത്തി.