Wednesday, May 8, 2024
HealthkeralaNews

2765 പേര്‍ക്ക് കോവിഡ്; പോസിറ്റിവിറ്റി നിരക്ക് 4.64%

സംസ്ഥാനത്ത് ഇന്നലെ 2765 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലായിരുന്ന 4031 പേരുടെ പരിശോധനാഫലം നെഗറ്റീവായി. യുകെയില്‍ നിന്നു വന്ന 4 പേര്‍ക്ക് കോവിഡ് ബാധിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 70 പേരും 21 ആരോഗ്യപ്രവര്‍ത്തകരും കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2493 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 181 പേരുടെ സമ്പര്‍ക്ക ഉറവിടം കണ്ടെത്താനായില്ല. പരിശോധിച്ചത് 59646 സാംപിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.64%. ഇന്നലെ 15 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4241 ആയി.