Friday, May 17, 2024
keralaNews

ബെഗളൂരുവില്‍ ഒരാള്‍ക്ക് നിപ ലക്ഷണം

ബെഗളൂരുവില്‍ ഒരാള്‍ക്ക് നിപ ലക്ഷണങ്ങള്‍. രോഗ സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. മംഗ്ലൂരുവിലെ ലാബ് ടെക്‌നീഷ്യനാണ് നിപ ലക്ഷണങ്ങള്‍.ഇയാള്‍ കേരളത്തില്‍ നിന്നെത്തിയ ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു . ഗോവയിലേക്കും യാത്ര ചെയ്തിരുന്നു. ആരോഗ്യവകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ 140 പേരുടെ സാമ്പിളും നെഗറ്റീവായിരുന്നു.