Thursday, May 16, 2024
keralaNews

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു.

ഒറ്റപ്പാലത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു. തൃശൂര്‍ ചേലക്കര സ്വദേശി മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് ലഭിച്ചത്.കഴിഞ്ഞ ദിവസമാണ് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മെഡിസിന്‍ വിദ്യാര്‍ത്ഥികളായ മാത്യു എബ്രഹാമിനെയും ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയെയും കാണാതായത്. പി കെ ദാസ് കോളേജിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണിവര്‍. ഒഴുക്കില്‍പ്പെട്ട മാത്യുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗൗതം അപകടത്തില്‍പ്പെട്ടത്.പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. ഗൗതമിനെ പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.