Monday, April 29, 2024
keralaNewspolitics

ബി.ജെ.പി വോട്ടുകള്‍ ലഭിച്ചു;ഒരു ചായപോലും അവര്‍ക്ക് വാങ്ങിക്കൊടുത്തില്ല.പി.സി. ജോര്‍ജ്.

പൂഞ്ഞാറില്‍ ജയിക്കുമെന്ന് പി.സി. ജോര്‍ജ്. ബി.ജെ.പി വോട്ടുകള്‍ ലഭിച്ചു. അവര്‍ക്ക് ഒരു ചായപോലും വാങ്ങിക്കൊടുത്തില്ല.എല്ലാവരോടും ചോദിച്ചതുപോലെ അവരോടും വോട്ട് ചോദിച്ചു. അല്ലാതെ വോട്ട് കച്ചവടമൊന്നുമല്ല. എസ്.ഡി.പി.ഐ എതിര്‍ത്തത് ഗുണമായി. ക്രൈസ്തവ-ഹിന്ദു വിഭാഗങ്ങള്‍ തനിക്ക് വലിയ പിന്തുണ നല്‍കി. എന്നാല്‍, മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചു. ഭൂരിപക്ഷം എത്രയെന്ന് ഇപ്പോള്‍ പറയുന്നില്ല.

‘ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ട ആക്കിയത് ഞാനാ. ആ എന്നോട് ഇങ്ങനെ വൃത്തികേട് കാണിക്കാമോ’ എന്നും ജോര്‍ജ് ചോദിച്ചു. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തിലും ജനപക്ഷം മുന്നേറും. പാലായില്‍ മാണി സി. കാപ്പനും കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോന്‍സ് കണ്ണന്താനമോ എന്‍. ജയരാജോ ജയിക്കും. കാപ്പന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ജോസ് കെ. മാണി വിരുദ്ധ തരംഗമുണ്ട്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയും. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഏറ്റുമാനൂരില്‍ വാസവനും ജയിക്കും. ചങ്ങനാശ്ശേരിയില്‍ രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. കടുത്തുരുത്തിയില്‍ മോന്‍സിന്റെ നില പരുങ്ങലിലാണ്. പിണറായി വിജയന്‍ ശബരിമലയില്‍ കയറി തമാശ കളിക്കാതിരുന്നെങ്കില്‍ തുടര്‍ഭരണം ഉറപ്പായിരുന്നു. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയതോടെ നാട് നശിച്ചെന്നും ജോര്‍ജ് ആരോപിച്ചു.