Saturday, May 4, 2024
indiaNewsObituary

ബി എസ് എഫ് ജവാന് പഞ്ചാബ് അതിര്‍ത്തിയില്‍ വീരമൃത്യു

അതിര്‍ത്തി സുരക്ഷാ സേന (ബി എസ് എഫ്) ഭടന്‍ ബിദര്‍ ഔറാദിലെ ആലുര്‍ സ്വദേശി ബസവരാജ് ഗണപതി (33) വീരമൃത്യു വരിച്ചു.
പഞ്ചാബ് അതിര്‍ത്തിയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ബുധനാഴ്ച പുലര്‍ചെയാണ് അന്ത്യം സംഭവിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. 2013ല്‍ പട്ടാളത്തില്‍ ചേര്‍ന്ന ബസവരാജിനെ 20 ദിവസം മുമ്പാണ് പഞ്ചാബ് അതിര്‍ത്തിയില്‍ നിയോഗിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് ഇദ്ദേഹം വിവാഹിതനായത്. കുട്ടികളില്ല.