Monday, May 13, 2024
indiaNews

കേന്ദ്ര മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.

നരേന്ദ്ര മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. 43 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോദി മന്ത്രിസഭയില്‍ കായികമന്ത്രിയായിരുന്നു.മധ്യപ്രദേശില്‍ നിന്നുള്ള ഡോ. വിരേന്ദ്ര കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു.മധ്യപ്രദേശില്‍നിന്നുള്ള ലോക്‌സഭാംഗം ജ്യോതിരാദിത്യ സിന്ധ്യ സത്യപ്രതിജ്ഞ ചെയ്തു.ബിഹാറില്‍നിന്നുള്ള രാജ്യസഭാംഗം രാംചന്ദ്ര പ്രസാദ് സത്യപ്രതിജ്ഞ ചെയ്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.ഒഡിഷയില്‍നിന്നുള്ള രാജ്യസഭാംഗം അശ്വിനി വൈഷ്ണവ് സത്യപ്രതിജ്ഞ ചെയ്തു.ബിഹാറില്‍ നിന്നുള്ള ലോക്‌സഭാംഗം പശുപതി കുമാര്‍ പരസ് സത്യപ്രതിജ്ഞ ചെയ്തു.

കേന്ദ്രമന്ത്രിമാരുടെ പട്ടിക ചുവടെ

1. നാരായണ്‍ റാണെ

2. സര്‍ബാനന്ദ സോനോവാള്‍

3. ഡോ. വീരേന്ദ്ര കുമാര്‍

4. ജ്യോതിരാദിത്യ സിന്ധ്യ

5. രാമചന്ദ്ര പ്രസാദ് സിങ്

6. അശ്വിനി വൈഷ്‌ണോ

7. പശുപതി കുമാര്‍ പരസ്

8. കിരണ്‍ റിജിജു

9. രാജ് കുമാര്‍ സിങ്

10. ഹര്‍ദീപ് സിങ് പുരി

11. മന്‍സുക് മന്ദാവിയ

12. ഭൂപേന്ദര്‍ യാദവ്

13. പര്‍ഷോത്തം റുപാല

14. ജി കിഷന്‍ റെഡ്ഡി

15. അനുരാഗ് സിങ് ഠാക്കൂര്‍

16. പങ്കജ് ചൗധരി

17. അനുപ്രിയ സിങ് പട്ടേല്‍

18. ഡോ. സത്യപാല്‍ സിങ് ബാഗേല്‍

19. രാജീവ് ചന്ദ്രശേഖര്‍
20. ശോഭ കരന്ദലാജെ

21. ഭാനു പ്രതാപ് സിങ് വര്‍മ

22. ദര്‍ശന വിക്രം ജര്‍ദോഷ്

23. മീനാക്ഷി ലേഖി

24. അന്നപൂര്‍ണ ദേവി

25. എ. നാരായണ സ്വാമി

26. കൗശല്‍ കിഷോര്‍

27. അജയ് ഭട്ട്
28. ബി.എല്‍. വര്‍മ

29. അജയ് കുമാര്‍

30. ചൗഹാന്‍ ദേവ്‌സിന്‍ഹ്

31. ഭഗ്‌വന്ദ് ഖുബ
32. കപില്‍ മൊറേശ്വര്‍ പാട്ടീല്‍

33. പ്രതിമ ഭൗമിക്

34.ഡോ. ശുഭാസ് സര്‍ക്കാര്‍

35. ഡോ.ഭഗ്‌വദ് കിഷന്റാവു കരദ്

36. ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്

37. ഡോ. ഭാരതി പ്രവീണ്‍ പവാര്‍

38. ബിശ്വേശ്വര്‍ തുഡു

39. ശന്തനു ഠാക്കൂര്‍

40. ഡോ. മുഞ്ചപര മഹേന്ദ്രഭായ്

41. ജോണ്‍ ബര്‍ല

42. ഡോ. എല്‍. മുരുകന്‍

43. നിഷിധ് പ്രമാണിത്