Tuesday, May 14, 2024
keralaNews

ഉമ്മന്‍ ചാണ്ടിയുടെ കാലു പിടിച്ച് കരഞ്ഞ് ഉദ്യോഗാര്‍ഥികള്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളെ സന്ദര്‍ശിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരനേതാക്കളുമായി അദ്ദേഹം സംസാരിച്ചു. ഉദ്യോഗാര്‍ഥികളുടെ പ്രശ്നങ്ങള്‍ കേട്ടു മനസ്സിലാക്കി. അതേസമയം സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കള്‍ കൂട്ടത്തോടെ ഉമ്മന്‍ചാണ്ടിയുടെ കാല് പിടിച്ചു കരഞ്ഞു. പ്രശ്നങ്ങളുടെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി.

19-ാം ദിവസത്തിലേക്കു സമരം കടക്കുന്ന ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും അനുകൂല തീരുമാനം ഉണ്ടാകാത്തതോടെയാണ്, മുട്ടിലിഴഞ്ഞും യാചിച്ചുമുള്ള സമരമുറകളിലേക്കു ഉദ്യോഗാര്‍ഥികള്‍ കടന്നത്. സെക്രട്ടേറിയറ്റിനു ചുറ്റും മുട്ടിലിഴഞ്ഞ ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ തലകറങ്ങി വീണു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഉദ്യോഗാര്‍ഥികള്‍ക്കു പിന്തുണയുമായി ഹയര്‍സെക്കന്‍ഡറി റാങ്ക് ഹോള്‍ഡേഴ്‌സും രംഗത്തെത്തി. നാഷണല്‍ ഗെയിംസിലെ വിജയികള്‍ക്കു സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കിയിരുന്നു. ഇവരും സമരക്കാര്‍ക്കു പിന്തുണ അറിയിച്ചെത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗാര്‍ഥികള്‍ക്കു പിന്തുണയറിയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തി പ്രതിഷേധിച്ചു.