Sunday, May 5, 2024
keralaNews

ബിഷപ്പിന്റേത് മുന്നറിയിപ്പ്; ആരെയും വേദനിപ്പിക്കാന്‍ നോക്കിയില്ല: രൂപത 

നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ വിശദീകരണവുമായി പാലാ രൂപത.

സമൂഹത്തിലെ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ബിഷപ് നല്‍കിയത്. ബിഷപ്പിന്റെ പരാമര്‍ശം ഏതെങ്കിലും സമുദായത്തിന് എതിരല്ല. ആരെയും വേദനിപ്പിക്കാന്‍ ബിഷപ് ശ്രമിച്ചിട്ടില്ല. തിന്മയുടെ വേരുകള്‍ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും പാലാ രൂപത ആവശ്യപ്പെട്ടു.