Friday, May 17, 2024
keralaNews

സി പി ഐയുടെ സമരത്തിന്  വിജയം ;എരുമേലിയിൽ നിർമ്മാണ തൊഴിലാളി മേഖലയിൽ എഐറ്റിയുസിക്ക് അംഗീകാരം. 

കഴിഞ്ഞ കുറേ ദിവസങ്ങളായി നിർമ്മാണതൊഴിലാളി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായി.എരുമേലി ഗ്രാമ പഞ്ചായത്തിൽ  നിർമ്മാണതൊഴിലാളി മേഖലയിൽ
പ്രവർത്തിക്കുന്ന  നാല്  യൂണിയനുകളുടെ കൂട്ടത്തിൽ  സിപിഐയുടെ നിയന്ത്രണത്തിലുള്ള എ.ഐ.ടി.യു.സി  യൂണിയന് കൂടി  അംഗീകാരം നൽകാൻ ഐക്യ ട്രേഡ് യൂണിയനുമായി നടന്ന ചർച്ചയിൽ തീരുമാനമായതായി അധികൃതർ പറഞ്ഞു .ഒരാഴ്ചയിലധികമായി നിർമ്മാണതൊഴിലാളി മേഖലയിൽ എഐടിയുസി ശക്തമായ  സമരത്തിലായിരുന്നു .കഴിഞ്ഞദിവസം വാർക്ക പണി സൈറ്റിൽ  എ ഐ ടി യു സി തൊഴിലാളികൾ  കൊടിനാട്ടിയതിനെ തുടർന്ന് പണികൾ നിർത്തിവെച്ചിരുന്നു.
തുടർന്ന് എരുമേലി പോലീസ് എസ് എച്ച് മനോജ് മാത്യുവിന്റെ  നേതൃത്വത്തിൽ ചർച്ച നടക്കുകയും തർക്കം ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ  ചർച്ചക്ക്  വിടുകയുമായിരുന്നു .നാളെ ലേബർ ഓഫീസറുമായി ചർച്ച നടക്കാനിരിക്കുകയാണ്  ഇന്ന് ഐക്യ ട്രേഡ്  യൂണിയനുമായി പുതിയ യൂണിയൻ ഭാരവാഹികളും സിപിഐയുടെ നേതാക്കളും ചർച്ച നടത്തിയത്.ചർച്ചയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ വാർക്കപ്പണി മേഖലയിൽ  അഞ്ചാമത്തെ ടേൺ ആയി തൊഴിൽ ചെയ്യാനും തീരുമാനിച്ചതായി ഐക്യ ട്രേഡ്  യൂണിയൻ നേതാക്കൾ സിപിഐ  നേതാക്കളെ രേഖാമൂലം അറിയിച്ചു .
ചർച്ചയിൽ ഐക്യ ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറി ടി കെ തങ്കച്ചൻ , വൈസ് പ്രസിഡന്റുമാരായ ടി, വി ജോസഫ് , പി ജി ചന്ദ്രൻകുട്ടി ടി ആർ സുരേഷ് , ടി ആർ പരമേശ്വരൻ ആചാരി, കൺവീനർമാരായ കെ ജി രാജൻ,  പി ജി രാജമ്മ, കെ എ മധു , ചന്ദ്രൻകുട്ടി, എ ഐ ടി യു സി നേതാക്കളായ കെ റ്റി പ്രമദ്,വി പി  സുഗതൻ,സാബു എസ്, സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.