Saturday, May 11, 2024
keralaNews

കൈത്തറി മേഖലയുടെ സംരക്ഷണത്തിന് ഗവ.റിബേറ്റിനൊപ്പം അധിക വിലകിഴിവും.

ക്രിസ്തുമസ് പ്രമാണിച്ച് സംസ്ഥാന സർക്കാർ അനുവദിച്ച 20% ഗവ:റിബേറ്റിനു പുറമെ സംസ്ഥാന കൈത്തറി വികസന കോർപറേഷൻ എല്ലാ കൈത്തറി വസ്ത്രങ്ങൾക്കും  20% അധിക വിലകിഴിവും പ്രഖ്യാപിച്ചു. ഡിസംബർ 20 മുതൽ കോട്ടയം കെ.കെ.റോഡിൽ ജില്ലാ ആശുപത്രിക്കു സമീപമുള്ള ഹാൻവീവ് ഷോറൂമിൽ ആനുകൂല്യങ്ങൾ ലഭ്യമാണ്. സർക്കാർ അനുബന്ധ ജീവനക്കാർ ർക്ക് തവണ വ്യവസ്ഥയിലും തുണിത്തരങ്ങൾ വാങ്ങാവുന്നതാണ്. കോവിഡ് മഹാമാരിമൂലം തകർച്ചയിലായ കൈത്തറി വസ്ത്ര മേഖലയ്ക്ക് ഈ ക്രിസ്തുമസ് വിപണി ഒരു പുതിയ ഉണർവ് സ്രഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ്    കൈത്തറി വികസന കോർപറേഷൻ (ഹാൻവീവ്) അധിക വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്.