Thursday, May 2, 2024
keralaNews

വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത്

തിരുവനന്തപുരം :സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം HB 727990 എന്ന ടിക്കറ്റിനാണ്. ഈസ്റ്റ് ഫോര്‍ട്ടിലെ ചൈതന്യ ലക്കി സെന്ററില്‍നിന്നാണ് ടിക്കറ്റ് വിറ്റത്. വള്ളക്കടവ് സ്വദേശി രംഗന്‍ എന്ന ലോട്ടറി കച്ചവടക്കാരനാണ് ഇതു വാങ്ങിയത്.

രണ്ടാം സമ്മാനമായ 50 ലക്ഷം IB 117539 എന്ന ടിക്കറ്റിനാണ്. ആലപ്പുഴ ചേര്‍ത്തലയിലാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 2നാണ് വിഷു ബംപറിന്റെ നറുക്കെടുപ്പ് നടത്തിയത്.മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേര്‍ക്കാണ്. 500 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള മറ്റു സമ്മാനങ്ങളുമുണ്ട്. ഈ വര്‍ഷം 43,86,000 ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 43,69,202 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.