Monday, April 29, 2024
keralaNewsObituary

ബിജെപി ഒബിസി മോര്‍ച്ച നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ; ബിജെപി ഒബിസി മോര്‍ച്ച നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ഇവര്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി. ബൈക്കില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. രണ്‍ജീത് വധത്തില്‍ പ്രതികളെ പിടികൂടുന്നില്ലെന്ന ആക്ഷേപം ബിജെപി ഉയര്‍ത്തിയിരുന്നു. കൊലപാതകത്തില്‍ 12 പേര്‍ക്കു പങ്കുണ്ടെന്നു കരുതുന്നതായാണ് എഡിജിപി വിജയ് സാഖറെ അറിയിച്ചത്. വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയുടെ കൊലപാതകവുമായി ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും എഡിജിപി അറിയിച്ചു. തലയിലും കഴുത്തിലും നെഞ്ചിലും മാരകായുധങ്ങള്‍ കൊണ്ട് ആഴത്തിലേറ്റ മുറിവുകളാണു രണ്‍ജീതിന്റെ മരണ കാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. അതേസമയം ജില്ലയില്‍ ഇന്ന് സര്‍വകക്ഷി സമാധാന യോഗം നടക്കും. ആലപ്പുഴ ജില്ലയില്‍ തുടരുന്ന നിരോധനാജ്ഞ തുടരണോ എന്നതില്‍ തീരുമാനവും വൈകിട്ടുണ്ടാകും.