Tuesday, May 14, 2024
keralaNews

കൊട്ടാരക്കരയില്‍ ആന വിരണ്ടു.

ആയൂര്‍ കൊട്ടാരക്കര സദാനന്ദപുരത്ത് എം.സി റോഡില്‍ കക്കാട് ആന വിരണ്ടു. വെട്ടിക്കവല ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ചെ നടുമണ്‍കാവ് മണികണ്ഠനാണ് ഇടഞ്ഞത്. എം.സി.റോഡില്‍ ഗതാഗതക്കുരുക്ക്.എംസി റോഡില്‍ പനവേലിയില്‍ ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ആനയെ തളച്ചു.ഉച്ചയോടെയാണ് ആന വിരണ്ടത്. വെട്ടികവലയില്‍ പൊങ്കാലയ്ക്കായി എത്തിച്ച ആന വിരണ്ടോടുകയായിരുന്നു. എംസി റോഡില്‍ എത്തിയ ആന മണിക്കൂറുകള്‍ പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ സംയോജിത ഇടപെടല്‍ വലിയൊരു അപകടം ഒഴിവാക്കി. നാട്ടുകാര്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ തടയുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.സ്ഥിതിഗതി നിയന്ത്രിക്കാന്‍ പൊലീസിന്റെ വലിയൊരു സംഘം എത്തിയിരുന്നു. ആന അല്‍പ്പം ശാന്തമായതോടെ എംസി റോഡില്‍ നിന്നും മാറ്റുകയും ഇതുവഴിയുള്ള ഗതാഗതം പുനഃരാരംഭിക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസമാണ് ഇവിടെ അനുഭവപ്പെട്ടത്.