Monday, May 13, 2024
keralaNews

ആലപ്പുഴയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി.

ആലപ്പുഴ ജില്ലയില്‍ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി. ബുധനാഴ്ച രാവിലെ ആറ് മണി വരെ നിരോധനാജ്ഞ തുടരും. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുവെന്നാണ് ജില്ലാപോലീസ് മേധാവിയുടെ റിപ്പോര്‍ട്ട്.ഇരുകൊലപാതകങ്ങളുമായും ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. രഞ്ജിത്തിന്റെ കൊലപാതകത്തില്‍ 12 പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. നിരവധി പേരെ ചോദ്യം ചെയ്ത് വരികയാണ്. ഏതുനിമിഷവും അറസ്റ്റ് ഉണ്ടാകുമെന്ന വിവരവും പോലീസ് നല്‍കുന്നുണ്ട്.