Wednesday, May 8, 2024
keralaNews

ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല : സിബിഐ

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് സിബിഐ. കുടുംബാംഗങ്ങള്‍ക്ക് ഇനിയും സംശയമുണ്ടെങ്കില്‍ അവര്‍ തെളിവുകൊണ്ടുവരണം. എല്ലാവരുടെയും സംശയങ്ങള്‍ തീര്‍ക്കാന്‍ കഴിയുംവിധം അന്വേഷണം നടത്താനാവില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നിലപാട്. ബാലഭാസ്‌കറിന്റെ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടായിരുന്നെങ്കില്‍ ഡി.ആര്‍.ഐ നടപടിയെടുക്കുമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി