Thursday, May 2, 2024
keralaNews

ബാലഗോകുലം ജില്ലാ വാർഷിക സമ്മേളനം സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യും

പൊൻകുന്നം: മീനച്ചിൽ, കാഞ്ഞിരപ്പള്ളി റവന്യു താലൂക്കുകൾ ഉൾപ്പെട്ട ബാലഗോകുലം പൊൻകുന്നം ജില്ലാ സമ്മേളനം ലേബർ ഇന്ത്യാ മാനേജിങ് ഡയറക്ടറും പ്രമുഖ പര്യവേഷകനുമായ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യും.ജില്ലാ അദ്ധ്യക്ഷൻ ബിജു കൊല്ലപ്പിള്ളി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. സജി കുമാർ, സംസ്ഥാന സമിതിയംഗം കുഞ്ഞമ്പു മേലേത്ത് തുടങ്ങിയവർ മാർഗ്ഗ നിർദേശം നൽകും. മേഖല,  കർത്താക്കളായ വി എസ്  മധുസൂദനൻ , പി സി  ഗിരീഷ് കുമാർ ,  എം.ബി ജയൻ , ജില്ലാ കാര്യദർശി എം.ആർ. രാജേഷ്, ജില്ലാ ഭാരവാഹികളായ രാജേഷ് അമ്പാറ, ശ്രീകല എരുമേലി, രാജേഷ് കൂടപ്പുലം, സുരേഷ് ഇളങ്ങുളം, റ്റി ജി  പ്രദീപ് തുടങ്ങിയവർ സംസാരിക്കും. കോവിഡ് പശ്ചാത്തലത്തിൽ
ഓൺലൈൻ  വഴിയാണ് സമ്മേളനം നടക്കുക .