Friday, May 17, 2024
keralaNews

ജൂണ്‍ 8; ശ്രീരാമകൃഷ്ണ പണ്ഡിതര്‍ ജയന്തി  ;കേരളീയ നവോത്ഥാനത്തിന്റെ സമരോത്സുകത :ഷിജു കുമാര്‍ എരുമേലി

കേരളത്തില്‍ ജാതീയതയും ജന്മിത്തവും ഊതി വെളിച്ചം കെടുത്തിയ കാലത്താണ് ശ്രീരാമകൃഷ്ണ പണ്ഡിതരുടെ ജനനം.1907 ജൂണ്‍ എട്ടിന് എറണാകുളം മുളവുകാട് തെരുവില്‍ പറമ്പില്‍ വീട്ടിലാണ് ജനിച്ചത്..കൂട്ടു കുടുംബത്തിന്റെ എല്ലാ ജീര്‍ണ്ണതയും പേറി നിന്ന ഒരു പഴയ തറവാടായ മുളവുകാട് തെരുവ് പറമ്പില്‍ അയ്യപ്പന്റെ യും കടവന്ത്ര ലക്ഷ്മിയുടെയും മകനായിട്ടാണ് ജനനം.താന്‍ കണ്ടതും അനൂഭവിച്ചതുമായ ജീവിത ചുറ്റുപാടുകള്‍ രാമകൃഷ്ണനെ വല്ലാതെ നോവിച്ചു കൊണ്ടിരുന്നു.മേല്‍ജാതിക്കാരുടെ.ഉച്ചനീചത്വങ്ങളില്‍ കുട്ടിയായിരുന്ന രാമകൃഷ്ണന്റെ മനസ്സില്‍ പ്രതിഷേധം കത്തിപിടിച്ചു.ഈകാലഘട്ടത്തില്‍ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രതിവിധിയായി വായനയും പഠനവും തുടര്‍ന്നു..ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച് സ്വാമി വിവേകാനന്ദന്‍ രചിച്ച *എന്റെ ഗൂരു *വായിക്കുകയും ആ മൂല്യങ്ങള്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കുകയും ചെയ്തു.

ഇതിനിടയില്‍ ഗാന്ധിജിയെകുറിച്ചും സ്വരാജിനെകുറിച്ചുമെല്ലാം അറിയാന്‍ തുടങ്ങി. സ്വരാജൃം ,,യംഗ് ഇന്ത്യ തുടങ്ങിയ പ്രസീദ്ധികരണങ്ങള്‍ മുടങ്ങാതെ വായിക്കുകയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമാകുകയും ചെയ്തു.

യുഗസ്രഷ്ടാവായ ചട്ടമ്പി സ്വാമി,കേരള നവോത്ഥാനത്തിന്റെ ശില്പി ശ്രീനാരായണ ഗുരു,ഗതകാല ചരിത്ര നവോത്ഥാന നായകന്‍ മഹാത്മഅയ്യന്‍കാളി എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു.*വിദ്യ കൊണ്ട് പ്രബുദ്ധരാകുവിന്‍,സംഘടന കൊണ്ട് ശക്തരാകുവിന്‍* എന്ന ശ്രീ നാരായണ ഗുരുവിന്റെ പ്രബോധനം അദ്ദേഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി. തന്റെ വര്‍ഗ്ഗത്തെയും സംഘടനയിലൂടെ പ്രബുദ്ധരാക്കി സവര്‍ണ്ണാധിപത്യക്കോട്ടയില്‍ നിന്നും മുക്തരാക്കി ഒരു പ്രബലജനതയെ സൃഷ്ടിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിലേറി വന്നു.എല്ലാവരാലും നിന്ദിക്കപ്പെട്ടവരും ,ചൂഷിതരും ,പിന്നോക്കത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്നവരും പീഡീതരും ബാര്‍ബര്‍ മുഖൃത്തൊഴിലുമായ ജനവിഭാഗത്തെ *പണ്ഡിതര്‍* എന്ന നാമം നല്‍കി ചരിത്രത്തിന്റെ ഭാഗമാക്കി.
കേരളത്തിലെ നവോത്ഥാന സമരങ്ങളായ ഗുരുവായൂര്‍ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, പാലിയത്ത് സമരം എന്നിവയുടെ ഭാഗവാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.1948 ല്‍ കൊച്ചി നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തന്റെ സമുദായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന തിരിച്ചറിവിലാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയത്.

ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം സമുദായ സംഘടനകള്‍ എല്ലാം പടര്‍ന്നു പന്തലിച്ചു. അദ്ദേഹത്തിന്റെ ദീര്‍ഘ നാളത്തെ ആഗ്രഹമായ സംഘടന ബാര്‍ബര്‍ മുഖ്യത്തൊഴിലായ ജനവിഭാഗത്തെ കൂട്ടിയോജിപ്പിച്ച് 1951 ഫെബ്രുവരി 5 ന് ആലുവയിലുളള ടി.വി.ലക്ഷമണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ഭദ്രദീപം കൊളുത്തി അഖില കേരള പണ്ഡിതര്‍ മഹാജനസഭ ഉത്ഘാടനം ചെയ്തു.സഭയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം 1952 മേയ് 12 ന് സംഘടന രജിസ്റ്റര്‍ ചെയ്തു.സഭ ആരംഭിച്ച സന്ദേശം മാസികയുടെ ആദ്യ ചീഫ് എഡിറ്ററുമായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ അക്ഷീണമായ പ്രവര്‍ത്തനമാണ് 1955ല്‍ തിരു-കൊച്ചി സംസ്ഥാന ത്ത് വിദ്യാഭ്യാസ രംഗത്ത് ഒ.ബി .സി ആനുകൂലൃം പണ്ഡിതര്‍ സമുദായത്തിന് ലഭിച്ചത്. പണ്ഡിതര്‍ സമുദായത്തിന്റെ ആചാര്യനും ഗുരുവും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നു ശ്രീരാമകൃഷ്ണ പണ്ഡിതര്‍.