Wednesday, May 15, 2024
keralaNews

കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘ ദൂര ബസ് സര്‍വ്വീസ് ആരംഭിക്കും.

സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘ ദൂര ബസ് സര്‍വ്വീസ് ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കും. ശനിയും ഞായറും സര്‍വീസ് ഉണ്ടായിരിക്കില്ല. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകള്‍ കണ്ടെത്തിയായിരിക്കും സര്‍വ്വീസ് നടത്തുക. സര്‍വീസ് തുടങ്ങാന്‍ എം.ഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം ജൂണ്‍ 16 വരെ നീട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് ആവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ജ്വല്ലറി, വസ്ത്രശാല എന്നിവയക്ക് ജൂണ്‍ 11ന് തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് വളരെ കുറവാണ്.