Thursday, May 16, 2024
keralaNews

ബാബുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട് :43 മണിക്കൂറിലേറെ മലമ്പുഴ ചേറാട് പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള സൈന്യത്തിന്റെ ദൗത്യം വിജയം. 9.30ന് ആരംഭിച്ച് 40 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവില്‍ സൈന്യം മലമുകളിലെത്തിച്ച. ബാബുവിനെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തു. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കഞ്ചിക്കോട്ടെ ബെമല്‍ ഗ്രൗണ്ടില്‍ എത്തിച്ചു. അവിടെ ബാബുവിന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയത്.