Monday, April 29, 2024
keralaLocal NewsNews

എരുമേലി,സെന്റ്. തോമസ് എല്‍. പി സ്‌കൂളിന് എല്‍എസ്എസ് പരീക്ഷയില്‍ വീണ്ടും തിളക്കമാര്‍ന്ന വിജയം.

എരുമേലി:2021-22 അധ്യയന വര്‍ഷത്തിലെ എല്‍എസ്എസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചിരിക്കുകയാണ് എരുമേലി സെന്റ്. തോമസ് എല്‍. പി സ്‌കൂള്‍.വിദ്യാര്‍ഥികളായ അച്ചല്‍ സുബീഷ്, അനിക റോസ് അനീഷ്, അലോണ ജോയി അലോനിസ സി. തോമസ്, ഗൗഷിക് രാജശേഖര്‍ തുടങ്ങിയവരാണ് ഈ വിജയത്തിന് അര്‍ഹരായത്.കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ ഉപരി കോവിഡിനെ അതിജീവിച്ചു കടന്നുപോയ വിദ്യാര്‍ത്ഥികളെ വിജയത്തിലെത്തിക്കുവാന്‍ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പരിശ്രമം ഒന്നുമാത്രമാണെന്ന് ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്റ്റിയന്‍ അഭിപ്രായപ്പെട്ടു. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ പഠനവും ഇതരപരിപാടികളും മെച്ചപ്പെടുത്തി മൂല്യബോധനത്തിന്റെ കലവറയാക്കി മാറ്റുക എന്നതിനൊപ്പം വിജയം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടികളും മാതാപിതാക്കളും അദ്ധ്യാപകരും.