Friday, May 3, 2024
keralaNews

ബസ് ചാര്‍ജ് വര്‍ദ്ധന എല്‍ഡിഎഫ് അനുമതി

തിരുവനന്തപുരം. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി. നിരക്ക് കൂട്ടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കണമെന്നുമാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇന്ന് മുതല്‍ ആരംഭിക്കാനിരുന്ന ബസ് സമരം പിന്‍വലിച്ചത്.
ബസുടമകള്‍ 12 രൂപ മിനിമം ചാര്‍ജ് എന്ന് വാദിക്കുന്നുണ്ടെങ്കിലും 10 രൂപയായി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.