Thursday, May 2, 2024
keralaLocal NewsNews

ബസ്സും – ബൈക്കും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു

എരുമേലി: സ്വകാര്യ ബസ്സും-ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട്പേര്‍ക്ക് പരിക്കേറ്റു.ഇരുമ്പൂന്നിക്കര സ്വദേശികളായ പുതുപറമ്പില്‍ പ്രദീഷ് (42),ഇടമലയില്‍ സുമേഷ് (44)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ഓടെ എരുമേലി – മുണ്ടക്കയം പാതയില്‍ ചരള ആനകല്ലിന് സമീപത്തായിരുന്നു അപകടം. മുണ്ടക്കയത്ത്നി ന്നും എരുമേലിയിലേക്ക്  വരുകയായിരുന്ന  സ്വകാര്യ ബസും -എരുമേലിയില്‍ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ പരിക്കേറ്റ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ്  ആശുപത്രിയിലേക്ക് വിട്ടതായും അധികൃതര്‍ പറഞ്ഞു.എരുമേലി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.