Wednesday, May 15, 2024
keralaNews

കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമയുടെ ആത്മഹത്യ കടബാധ്യതയെ തുടര്‍ന്നാണെന്ന് കുടുംബം.

കൊല്ലം കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമയുടെ ആത്മഹത്യ കടബാധ്യതയെ തുടര്‍ന്നാണെന്ന് കുടുംബം. കല്ലു സൗണ്ട്‌സ് ഉടമ സുമേഷ് ഇന്നലെയാണ് തൂങ്ങിമരിച്ചത്. വീടും സ്ഥലവും പണയപ്പെടുത്തി രണ്ട് സഹകരണബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിരുന്നതായി സുമേഷിന്റെ ഭാര്യ സുജിത പറഞ്ഞു.കുണ്ടറ കൈതക്കോട് വാറൂര്‍ കൃഷ്ണവിലാസത്തില്‍ സുമേഷിനെ ഇന്നലെ രാവിലെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കല്ലു സൗണ്ട്‌സ് എന്ന പേരില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് സ്ഥാപനം നടത്തുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു ഉത്സവങ്ങളും പൊതുപരിപാടികളും മുടങ്ങിയതോടെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു കുടുംബം. വീടും സ്ഥലവും പണയപ്പെടുത്തി ജില്ലാ സഹകരണബാങ്ക്, അര്‍ബന്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുത്തിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സുേമഷിന്റെ ഭാര്യ സുജിത പറയുന്നു.സുമേഷിന്റെ കുടുംബത്തിന്റെ പേരിലുളള ബാങ്ക് ബാധ്യത ഒഴിവാക്കണമെന്നാണ് ആവശ്യം.ലോക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ ഇതിനോടകം ഏഴുപേരാണ് കടബാധ്യതയില്‍ ആത്മഹത്യ ചെയ്തതെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.