Monday, April 29, 2024
indiaNews

ബദരിനാഥ് ക്ഷേത്രം മെയ് 18 ന് തുറക്കും.

ബദരിനാഥ് ക്ഷേത്രം മെയ് 18 ന് തുറക്കും. ചാര്‍ധാം ദേവസ്വം ബോര്‍ഡ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 4.15 നാണ് ക്ഷേത്രം തുറക്കുന്നത്. ബസന്ത് പഞ്ചമി ദിവസമാണ് ക്ഷേത്രം തുറക്കുന്നതിനുള്ള തീയതി നിശ്ചയിക്കുന്നത്.തെഹ്രി രാജകുടുംബത്തിന്റെ വസതിയായ നരേന്ദ്ര നഗര്‍ കൊട്ടാരത്തില്‍ വെച്ചാണ് ക്ഷേത്രം തുറക്കുന്ന തീയതി നിശ്ചയിച്ചത്. ശൈത്യക്കാലത്തെ തുടര്‍ന്ന് അടച്ചിട്ട ക്ഷേത്രമാണ് തുറന്നിരിക്കുന്നത്.

നവംബര്‍ 19 നാണ് ബദരിനാഥ് ക്ഷേത്രം അടച്ചത്. ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ക്ഷേത്രമാണ് ബദരിനാഥ്. മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ചാര്‍ധാം യാത്രയില്‍ ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്ന ക്ഷേത്രം കൂടിയാണ് ബദരിനാഥ്. എല്ലാവര്‍ഷവും ആറു മാസക്കാലം മാത്രമേ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കൂ. ബാക്കിയുള്ള ആറു മാസം ക്ഷേത്രം ഇവിടെ മഞ്ഞുമൂടിയ അന്തരീക്ഷമായിരിക്കും. സാധാരണ ഏപ്രില്‍ മാസം മുതല്‍ നവംബര്‍ വരെയാണ് ക്ഷേത്ര നട തുറക്കുന്നത്.