Friday, May 3, 2024
NewsSportsworld

ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ രവി കുമാര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

ഇന്ത്യയുടെ രവി കുമാര്‍ 57 കിലോ പുരുഷ വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ ടെക്‌നിക്കല്‍ സുപ്പിരിയറിറ്റിയുടെ അടിസ്ഥാനത്തില്‍ ആണ് രവി കുമാര്‍ വിജയിച്ചത്. കൊളംബിയയുടെ എഡ്വാര്‍ഡോ ഓസ്‌കോര്‍ അര്‍ബാനോ ടൈഗേറോസിനെതിരെയാണ് രവി കുമാര്‍ മത്സരിച്ചത്.

ഇന്ന് നടന്ന മത്സരത്തില്‍ രവി ആദ്യ പീരിഡില്‍ ആദ്യ രണ്ട് പോയിന്റുകള്‍ നേടി ലീഡ് സ്വന്തമാക്കിയെങ്കിലും ശ്കതമായ പ്രകടനം നടത്തി അര്‍ബാനോ രവിക്കൊപ്പം തന്നെ ഉണ്ടയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരം ഒരു ടെക്‌നിക്കല്‍ പോയിന്റ് കൂടി നേടി മൂന്ന് മിനുട്ടിന്റെ ആദ്യ പിരീഡ് കഴിഞ്ഞപ്പോല്‍ ലീഡ് നിലനിര്‍ത്തി.

എന്നാല്‍ രണ്ടാം പിരീഡില്‍ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ച രവി തന്റെ സ്‌കോര്‍ മുന്നോട്ട് നീക്കി. പാത പോയിന്റുകള്‍ കൂടി നേടിയതോടെ രവി 13-2ന് വിജയം സ്വന്തമാക്കി. ബള്‍ഗേറിയന്‍ താരം വാന്‍ഗേലോവ് ആണ് ക്വാര്‍ട്ടറില്‍ രവിയുടെ എതിരാളി.