Saturday, April 27, 2024
Newsworld

കമല ഇനി യുഎസിന്റെ വൈസ് പ്രസിഡന്റ്.

 

യുഎസ് രാഷ്ട്രീയ ചരിത്രത്തില്‍ പുതുചരിത്രം രചിച്ച് കമല ഹാരിസ് (55). യുഎസിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നിന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച വെളുത്ത വംശജയല്ലാത്ത ആദ്യ വനിത, ഇന്ത്യന്‍ വേരുകളുള്ള കമല ഇനി യുഎസിന്റെ വൈസ് പ്രസിഡന്റ്. ഈ സ്ഥാനത്തേക്കു മത്സരിച്ച മൂന്നാമത്തെ വനിതയാണ് കമല.ഇതുവരെ ഒരു വനിതയും യുഎസ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ലെന്ന കുറവാണു തന്റെ വിജയത്തിലൂടെ കമല നികത്തുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക് പെന്‍സിനെയാണു കമല തോല്‍പ്പിച്ചത്.
തമിഴ്‌നാട് സ്വദേശിനിയായ അമ്മയുടെയും ജമൈക്കന്‍ സ്വദേശിയായ അച്ഛന്റെയും മകളായ കമലയുടെ സ്ഥാനാര്‍ഥിത്വം ഡെമോക്രാറ്റുകള്‍ക്കു വലിയ ഉന്മേഷമാണു പകര്‍ന്നത്. യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിനെതിരായ മത്സരത്തില്‍ ആഫ്രോ അമേരിക്കന്‍ വംശജരുടെയും ഇന്ത്യന്‍ വേരുകളുള്ള അമേരിക്കക്കാരുടെയും നിര്‍ണായക പങ്കു തിരിച്ചറിഞ്ഞായിരുന്നു കമലയുടെ സ്ഥാനാര്‍ഥിത്വം.നിലവില്‍ കലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്ററാണ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ തുടക്കത്തില്‍ കമലയുമുണ്ടായിരുന്നുവെങ്കിലും പിന്നീട് ജോ ബൈഡനു പിന്തുണ പ്രഖ്യാപിച്ചു പിന്മാറി. കമലയുടെ സ്ഥാനാര്‍ഥിത്വത്തോട് അധിക്ഷേപാര്‍ഹമായ നിലപാടായിരുന്നു ഡോണള്‍ഡ് ട്രംപിന്റേത്. അതെല്ലാം മറികടന്നാണു കമല വെന്നിക്കൊടി നാട്ടിയത്.