Tuesday, May 14, 2024
keralaNews

പ്ലസ് വണ്ണിന് 71 താത്കാലിക ബാച്ചുകള്‍ കൂടി അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്ഡറി പ്രവേശത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുന്നു. പ്ലസ് വണ്ണിന് 71 താത്കാലിക ബാച്ചുകള്‍ കൂടി അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇവിടേക്ക് ഗസ്റ്റ് അധ്യാപകരെയും നിയമിക്കും. സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞതിനാല്‍ ഡിസംബര്‍ 13 മുതല്‍ വിദ്യാലയങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു. സാധാരണ സ്‌കൂളുകളെ പോലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂളുകള്‍ ഈ മാസം എട്ട് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇവര്‍ക്കുള്ള ഹോസ്റ്റലുകളും തുറന്ന് പ്രവര്‍ത്തിക്കും. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് എത്താമെന്നും മന്ത്രി വ്യക്തമാക്കി.