Tuesday, May 14, 2024
indiaNews

സ്വര്‍ണ വില വീണ്ടുമുയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വ്യാഴാഴ്ച വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4215 രൂപയും പവന് 33,720 രൂപയുമായി. ഇന്നും ഇന്നലെയുമായി പവന് 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത് .ഗ്രാമിന് 4180 രൂപയിലും പവന് 33,440 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.മാര്‍ച്ച് 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.ഏറ്റവും കുറഞ്ഞ വില മാര്‍ച്ച് 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്. വെള്ളി വില ഗ്രാമിന് 72 രൂപയാണ്. രാജ്യാന്തര വിപണിയില്‍,സ്വര്‍ണം ഒരാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പണപ്പെരുപ്പ ഡാറ്റയെത്തുടര്‍ന്ന് യുഎസ് ട്രഷറി വരുമാനം കുറഞ്ഞു. ഇതോടെ സ്പോട്ട് ഗോള്‍ഡ് 0.5 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,723.01 ഡോളറിലെത്തി.