Tuesday, May 14, 2024
educationkeralaNews

ശാസ്ത്ര സാങ്കേതിക വിദ്യയുടെ  വാതിൽ തുറന്ന്  എം ഇ എസ് കോളേജ്  എക്സിബിഷൻ 

എരുമേലി: ശാസ്ത്ര സാങ്കേതിക വിദ്യയുടെ  വാതിൽ തുറന്നും –  അറിവിന്റേയും  നിരവധിയായ ജോലി സാധ്യതകളുടേയും  ആശയങ്ങളും പങ്കു വച്ച് എരുമേലി  എം ഇ എസ് കോളേജ്  നടത്തിയ സയൻസ്  എക്സിബിഷൻ  ശ്രദ്ധേയമായി.                             
എം.ഇ.എസ്കോളേജിലെ ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ വേൾഡ് സയൻസ് ഡേ യുടെ ഭാഗമായാണ് വിപുലമായ രീതിയിൽ എക്സിബിഷൻ സംഘടിപ്പിച്ചത്. ശാസ്ത്ര സാങ്കേതിക  വിദ്യകൾ സാധാരണ ജനങ്ങൾക്ക്  മനസിലാക്കാനുള്ള അവസര മൊരുക്കുന്നതിനായാണ്  പരിപാടി  നടത്തിയതെന്നും  എക്സിബിഷൻ ഉദ്ഘാടനം ചെയ്ത എം ഇ  എസ്‌ കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഹനീഫ് പറഞ്ഞു.                                                                                         
ഹയർ സെക്കന്ററി സ്കൂൾ, കോളേജുകൾ, നിരവധിയായ സന്നദ്ധ സംഘടനകൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർക്ക്  ആകാംഷയും – അറിവിന്റെ കാഴ്ചയുമാണ്  ഇവിടെ ഒരുക്കിയത്. കേരള ബ്രേക്കിംഗ് ന്യൂസ്. ദൃശ്യ വിസ്മയം തീർത്ത ഐ എസ്  ആർ ഒയുടെ സ്പേസ് ഓൺ വീൽ എക്സിബിഷൻ, കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന്റെ മൊബൈൽ അസ്‌ട്രോണോമി യൂണിറ്റും മേളയുടെ  മുഖ്യ ആകർഷണങ്ങളായി. കോളേജിലെ വിവിധ കോഴ്സുകളുടെ പഠന മികവിനുള്ള സാഹചര്യങ്ങളും എക്സിബിഷന് മികച്ച നേട്ടമായതായും കോളേജ് പ്രിൻസിപ്പാൽ ഡോ. അനിൽ കുമാർ കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.                                                                നിരവധി തൊഴിലവസരങ്ങളിലേക്ക് വെളിച്ചം വീശുന്ന കെൽട്രോൺ, ഇന്ത്യൻ എയർ ഫോഴ്സ് അടക്കം പതിനഞ്ചോളം സ്റ്റാലുകളുടെ പ്രദർശനവും  ഡിസംബർ ഒന്ന്, രണ്ട്
തിയതികളിലായി നടന്ന  എക്സിബിഷന് മാറ്റുകൂട്ടി. കോളേജ്  മാനേജ് മെന്റ്
സെക്രട്ടറി മുഹമ്മദ് നജീബ്, കേരള ബ്രേക്കിംഗ് ന്യൂസ്, ട്രഷറർ മുഹമ്മദ് ഫുവാദ്, കോട്ടയം ജില്ലാ കമ്മറ്റി ട്രഷറർ  ഹബീബുള്ള ഖാൻ, കോളേജ് ചെയർമാൻ അബ്ദുൽ സലാം, ഇലക്ട്രോണിക്സ്   ഡിപ്പാർട്മെൻറ് മേധാവി ജിഷ സി കെ , എക്സിബിഷൻ കോഡിനേറ്റർ സുമയ്യ, മെസ് യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് ഷെഹിം എന്നിവർ നേതൃത്വം നൽകി.