Wednesday, May 22, 2024
NewsObituaryworld

മുന്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെകിയാങ് അന്തരിച്ചു

ബെയ്ജിംഗ്: മുന്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെകിയാങ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. 68 വയസായിരുന്നു. 10 വര്‍ഷക്കാലം ചൈനയുടെ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം വരെ ചൈനീസ് സര്‍ക്കാരിലും പാര്‍ട്ടിയിലെയും രണ്ടാമനായിരുന്നു ലീ. 2013 മുതല്‍ 2023 മാര്‍ച്ച് വരെ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചു. ചൈന സാമ്പത്തിക പ്രതിസന്ധി നേരിട്ട പലഘട്ടങ്ങളിലും നിര്‍ണായക ഇടപെടലുകള്‍ നടത്തി പ്രശംസനേടിയിട്ടുള്ള സാമ്പത്തിക വിദഗ്ധനാണ് ലീ. 1993 ല്‍ കമ്യൂണിസ്റ്റ് യൂത്ത് ലീഗ് ഫസ്റ്റ് സെക്രട്ടറിയായിട്ടായിരുന്നു രാഷ്ട്രീയ പ്രവേശനം. 1998 ല്‍ ഹെനാന്‍ പ്രവശ്യയിലെ ഗവര്‍ണറായി. 2002 ല്‍ ഹെനാന്‍ പ്രവിശ്യയുടേയും 2004ല്‍ ലിയോനിംഗ് പ്രവിശ്യയിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി. 2088 ലാണ് അദ്ദേഹം ചൈനയുടെ ഫസ്റ്റ് പ്രീമിയറായി നിയോഗിക്കപ്പെട്ടത്. 2013 ല്‍ പ്രധാനമന്ത്രിയായ ലീ 2023 മാര്‍ച്ച് വരെ സ്ഥാനത്ത് തുടര്‍ന്നു.