Thursday, May 16, 2024
EntertainmentkeralaNews

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി.

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി. ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍വതി കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.സംസ്ഥാന സര്‍ക്കാരിനെ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സംവിധായകന്‍ ഷാജി എന്‍ കരുണാണ് കെ എസ് എഫ് ഡി സി ചെയര്‍മാന്‍. എന്‍ മായയാണ് മാനേജിങ് ഡയറക്ടര്‍. ബോര്‍ഡ് അംഗങ്ങളായിരുന്ന ശങ്കര്‍ മോഹന്‍, നടി മാലാ പാര്‍വതി എന്നിവരെ കഴിഞ്ഞ മാസം പുന ഃസംഘടനയുടെ ഭാഗമായി നീക്കിയിരുന്നു. പകരം ക്യാമറമാന്‍ പി.സുകുമാര്‍, സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍.