Tuesday, May 7, 2024
keralaNews

പ്രവാസിയായ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പ്രവാസിയായ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് അയല്‍വാസിയായ കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട് ഗുരു മന്ദിരത്തിന് സമീപം ‘കൃഷ്ണവേണി’ യില്‍ പ്രവാസിയായ റോയ് വാസുദേവന്റെ ഭാര്യ അഷ്ടമി(33), അയല്‍വാസി കാട്ടില്‍ പുത്തന്‍വീട്ടില്‍ സുബിന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് സംഭവം. ഇത് സംബന്ധിച്ച് കല്ലമ്പലം പൊലീസിനു ലഭിച്ച പരാതിയിന്മേല്‍ ബാലനീതി നിയമപ്രകാരം കേസെടുത്ത പോലീസ് കാമുകി കാമുകന്മാരെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് അഷ്ടമിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സുബിനെ ആറ്റിങ്ങല്‍ സബ്ജയിലിലേക്കും റിമാന്‍ഡ് ചെയ്തു. ഇവര്‍ ഏറെനാളായി സ്‌നേഹബന്ധത്തില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഈ അടുത്ത കാലത്താണ് അഷ്ടമിയുടെ ഭര്‍ത്താവ് റോയി വാസുദേവ് തോട്ടയ്ക്കാട്ട് സ്വന്തമായി വീട് വച്ച് അഷ്ടമിയും മകളുമായി താമസം തുടങ്ങിയത്. അതിനുശേഷം ഭര്‍ത്താവ് റോയ് ദുബായിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയിരുന്നു. വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും എടുത്തുകൊണ്ടാണ് അഷ്ടമി കാമുകനോടൊപ്പം പോയത് എന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു.