Friday, April 26, 2024
keralaNews

പ്രമുഖ സിനിമാ നടന്‍ അനില്‍ മുരളി അന്തരിച്ചു.

 

മലയാളത്തിലെ പ്രമുഖ സിനിമാ നടന്‍ അനില്‍ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു. ഈ മാസം 21നാണ് അദ്ദേഹത്തെ കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ തിരുവനന്തപുരത്തും അദ്ദേഹം കരള്‍ രോഗത്തിന് ചികിത്സ തേടിയിരുന്നു. ഉച്ചയ്ക്ക് 12.45 കൂടിയാണ് മരണം. മകനും അടുത്ത ചില സുഹൃത്തുക്കളുമാണ് മരണ സമയത്ത് ഒപ്പമുണ്ടായിരുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 3 മുതല്‍ 5 വരെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം അനില്‍ മുരളിയുടെ മൃതദേഹം സംസ്‌ക്കാരത്തിനായി തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും.

നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ഇരുന്നൂറില്‍ അധികം സിനിമകളില്‍ അനില്‍ മുരളി അന്തരിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അനില്‍ മുരളിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.വില്ലന്‍ കഥാപാത്രങ്ങളിലൂടെ കയ്യടി നേടിയ അനില്‍ പിന്നീട് സ്വഭാവ നടനായും തിളങ്ങി. 1993ലാണ് ആദ്യമായി അനില്‍ മുരളി സിനിമയില്‍ അഭിനയിച്ചത്. വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിതയാണ് ആദ്യ ചിത്രം. ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്തു.

Leave a Reply