Friday, May 10, 2024
indiaNewsObituary

പ്രമുഖ നടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പ്രമുഖ നടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കന്നട നടി ജയശ്രീ രാമയ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ജയശ്രീ ചികിത്സയിലായിരുന്നു.ജയശ്രീയെ കുടുംബ പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ഇതിന് പിന്നാലെ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ കാരണം സിനിമകളും കുറഞ്ഞിരുന്നു. ഇതോടെ ജയശ്രീ ഏറെ ബുദ്ധിമുട്ടിലായിരുന്നതായി നടിയുടെ ബന്ധുക്കള്‍ പറഞ്ഞു.നേരത്തെ, ആരാധകരെ ആശങ്കയിലാക്കി ജയശ്രീ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നെന്നേക്കുമായി വിട’എന്നായിരുന്നു പോസ്റ്റ്. എന്നാല്‍, സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ ജയശ്രീ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.