Friday, May 3, 2024
indiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസിലെത്തിയാണ് മോദി കുത്തിവയ്‌പെടുത്തത്. വാക്‌സിന്‍ സ്വീകരിച്ച വിവരം ട്വറ്ററിലൂടെ മോദി തന്നെയാണ് അറിയിച്ചത്. പഞ്ചാബില്‍നിന്നുള്ള നഴ്‌സ് നിഷ ശര്‍മയാണ് കുത്തിവയ്പ് നല്‍കിയത്.‘ കോവിഡിനെ അതിജീവിക്കാന്‍ നമുക്കഴ മുന്നിലുള്ള ചുരുക്കം വഴികളില്‍ ഒന്നാണ് വാക്‌സിന്‍. വാക്‌സിനെടുക്കാന്‍ യോഗ്യരായവര്‍ എത്രയും വേഗം തന്നെ സ്വീകരിക്കണം,’ പ്രധാനമന്ത്രി നിര്‍ദേശിച്ചു.

 

 

 

 

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ വിലക്ക്.

കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് കല്‍പ്പിച്ച് ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്കും ഇത് ബാധകമാണ്. വ്യാഴാഴ്ച ന്യൂസിലാന്‍ഡില്‍ 23 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതത്. ഇതില്‍ പതിനേഴും ഇന്ത്യയില്‍ നിന്നുള്ളവരാണ്. വിലക്ക് താത്കാലികമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ അറിയിച്ചു.