Wednesday, May 22, 2024
keralaNews

വിസി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്

കണ്ണൂര്‍ വിസി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. സമ്മര്‍ദത്തിന് വഴങ്ങി ഒപ്പിട്ട ഗവര്‍ണറുടെ നടപടിയും നിയമവിരുദ്ധം. സര്‍വകലാശാലകള്‍ സിപിഎം സെന്ററാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങും. കേരള പൊലീസില്‍ ആര്‍എസ്എസ് ഉണ്ടെന്ന സിപിഐ വാദം ശരിയാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.