Thursday, May 2, 2024
indiaNews

പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനല്‍ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി

ന്യൂഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനല്‍ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞു.ദേശീയ നേതാക്കളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ 5.25 ലക്ഷം പേര്‍ പിന്തുടരുന്നു. ശശി തരൂര്‍ എംപിക്കു 4.39 ലക്ഷം.യുഎസ് പ്രസിഡന്റ് ജോ ബൈഡനെ 7 ലക്ഷത്തിലേറെ പേര്‍ പിന്തുടരുമ്പോള്‍ വൈറ്റ് ഹൗസ് ചാനല്‍ പിന്തുടരുന്നതു 19 ലക്ഷമാണ്. മറ്റു ലോകനേതാക്കള്‍: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ 36 ലക്ഷം, മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രെസ് മാനുവല്‍ ലോപ്പസ് 30.7 ലക്ഷം.