Sunday, May 12, 2024
keralaNews

തൃശൂര്‍ പൂരം പ്രതീകാത്മകമായി നടത്താന്‍ തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം.

തൃശൂര്‍ പൂരം പ്രതീകാത്മകമായി നടത്താന്‍ തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ആഘോഷങ്ങളില്‍ നിന്നും പിന്മാറുകയാണെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. പൂരം ഒരാനപ്പുറത്ത് മാത്രം പ്രതീകാത്മകമായി നടത്താനാണ് തീരുമാനം.

എല്ലാം ചടങ്ങുകളും ഒരൊറ്റ ആനപ്പുറത്താകും നടത്തുക. ഇത്തവണത്തെ കുടമാറ്റത്തില്‍ നിന്നും തിരുവമ്പാടി ദേവസ്വം പിന്മാറിയിട്ടുണ്ട്. മഠത്തില്‍ വരവിന്റെ പഞ്ചവാദ്യവും പേരിന് മാത്രമായാകും നടത്തുക. എന്നാല്‍ പൂരത്തിന് വേണ്ടി തയ്യാറാക്കിയ വെടിക്കോപ്പുകളെല്ലാം പൊട്ടിക്കുമെന്ന് തിരുവമ്പാടി ദേവസ്വം അധികൃതര്‍ ജില്ലാ കളക്ടറെ അറിയിച്ചു.

അതേസമയം, പൂരം ആലോഷപൂര്‍വം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി 15 ആനകളെ അണിനിരത്തും. ഘടകപൂരങ്ങള്‍ക്കും ആവശ്യമായ ആനകളെ നല്‍കുമെന്നും പാറമേക്കാവ് അറിയിച്ചു. തിരുവമ്പാടി പിന്മാറിയ സാഹചര്യത്തില്‍ പാറമേക്കാവ് ദേവസ്വം കുടമാറ്റം പ്രതീകാത്മകമായിട്ടാകും നടത്തുക.