Thursday, May 2, 2024
EntertainmentkeralaNews

 തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ ദിലീപിന്റെ ഫോണുകള്‍  പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച്

ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച്. ഇതിനായി ക്രൈംബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. ഫൊറന്‍സിക് പരിശോധനയില്‍ വിചാരണക്കോടതി തീരുമാനമെടുക്കും. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെയാണ് പരിഗണിക്കുന്നത്.വധ ഗൂഢാലോചനക്കേസിലെ പ്രധാന തെളിവുകള്‍ കണ്ടെത്താന്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആവശ്യം. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണും കൈമാറണമെന്ന് ആവശ്യപ്പെടും. ക്രൈംബ്രാഞ്ചിന് ഫോണുകള്‍ കൈമാറരുതെന്ന് ആവശ്യപ്പെട്ട് ദിലീപും കോടതിയെ സമീപിക്കുമെന്നാണ് സൂചന. നിലവില്‍ ഹൈക്കോടതി കൈമാറിയ ഫോണുകള്‍ കൂടാതെ ദിലീപ് ഉപയോഗിച്ച മറ്റ് ചില ഫോണുകള്‍ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഫോണുകളുടെ ഐഎംഇഐ നമ്പറുകളും കോടതിയില്‍ കൈമാറിയേക്കും.