Sunday, May 19, 2024
keralaNewsObituary

പ്രതിയെ തിരഞ്ഞുപോയ വള്ളം മുങ്ങി; പൊലീസുകാരന്‍ മരിച്ചു

തിരുവനന്തപുരം കടയ്ക്കാവൂരില്‍ വള്ളം മുങ്ങി കാണാതായ പൊലീസുകാരനെ രക്ഷപ്പെടുത്തി ചികിത്സയിലിരിക്കെ മരിച്ചു. എസ്എപി ക്യാംപിലെ പൊലീസുകാരന്‍ ബാലുവാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരയുന്നതിനിടെയാണ് അപകടം. വര്‍ക്കല സിഐയും മറ്റ് മൂന്ന് പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. അവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ബാലു മുങ്ങിപ്പോവുകയായിരുന്നു.