Saturday, May 4, 2024
keralaNewsUncategorized

പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയുമായി പൊലീസ്

തിരുവന്തപുരം ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ച ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും.സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാന പാലത്തിനായി നിയോഗിക്കും.ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി                                                       സാധാരണപോലെ സര്‍വ്വീസ് നടത്തും.                                                                   എസ് ഡി പി ഐ സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലും കെഎസ്ആര്‍ടിസി സാധാരണ പോലെ സര്‍വ്വീസ് നടത്താന്‍ എല്ലാ യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വ്വീസ് നടത്തും.എന്തെങ്കിലും ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പോലീസ് സഹായം തേടാനും, മുന്‍കൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ അതിന് രേഖാമൂലം അപേക്ഷ നല്‍കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.